27/05/2026
പരകായം 🩶
"നീ കളിച്ചത് മറ്റൊരു ഭ്രാന്തനോടാണ്, നിനക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്ത് ഭ്രാന്തുള്ള ഒരാളോട്.".
📖🖋️
Publishers
പരകായം എന്ന പുസ്തകം ഒരു സാധാരണ ത്രില്ലർ മാത്രമല്ല, വായനക്കാരനെ മാനസികമായും വികാരപരമായും അലട്ടുന്ന തരത്തിലുള്ള ഒരു ഡാർക്ക് സൈക്കോളജിക്കൽ അനുഭവമാണ്. പ്രണയം, നഷ്ടം, പ്രതികാരം, മനുഷ്യ മനസ്സിന്റെ ഇരുണ്ട കോണുകൾ. ഇതെല്ലാം ചേർത്ത് വളരെ സിനിമാറ്റിക് ആയ രീതിയിലാണ് ആസിഫ് കഥ പറഞ്ഞിരിക്കുന്നത്.
പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ക്രൂര കൊലപാതകം നടക്കുന്നു ....തുടർന്നും കൊലപാതകങ്ങൾ ....ഒരു സീരിയൽ കില്ലിംഗ് രീതിയിലുള്ള കൊലപാതകങ്ങൾ.. പോലീസ് ന്റെ അന്വേഷണം എവിടെയും എത്താത്ത വരുമ്പോൾ കേന്ദ്ര കഥാപാത്രം ദർശനും അരുൺ ഉം മാത്യു ഉം കൂടെ ഒരു രഹസ്യ അന്വേഷണം തുടങ്ങും ..
ഓരോ പേജും വായിക്കുമ്പോഴും, ഇനി എന്താകും എന്ന ആകാംഷ നിറഞ്ഞ എഴുത്തു. ആസിഫിന്റെ എഴുത്ത് വായിക്കുമ്പോൾ ഒരു സിനിമ കാണുന്ന അനുഭവം പോലെ തോന്നും. പ്രത്യേകിച്ച് രാത്രിസീൻസ് ശൂന്യമായ വഴികൾ, ഭീതിജനകമായ നിശ്ശബ്ദത — ഇവയെല്ലാം വളരെ ശക്തമായി എഴുത്തിലൂടെ അനുഭവിപ്പിക്കുന്നു.
ഈ പുസ്തകം വെറും മർഡർ മിസ്റ്ററി അല്ലെങ്കിൽ ഹൊററോർ മൂഡ് ഉള്ള ത്രില്ലെർ മാത്രമല്ല. മനുഷ്യരുടെ ഉള്ളിലെ വേദനയും obsession-ഉം എത്ര ഭീകരമായ രൂപത്തിലേക്ക് മാറാം എന്നതും ഇത് പറയുന്നുണ്ട്.
ക്ലൈമാക്സിലേക്ക് പോകുമ്പോൾ കഥയുടെ പേസ് കൂടുതൽ ഇന്റൻസ് ആകുന്നു. 225 പേജ് ഉള്ള നോവൽ അവസാന 15 പേജ് എത്തുമ്പോഴുണ് കൊലപാതകി നെ കിട്ടാത്തപ്പോ വായനയിൽ എന്റെ ക്ഷമ കുറച്ചു നശിച്ചു തുടങ്യാരുന്നു.. എന്നാൽ ഒട്ടും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ട്വിസ്റ്സ് കൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്. 2 വട്ടം ക്ലൈമാക്സ് സീൻ ഒന്ന് വായിക്കണ്ട വരും...പുസ്തകം അടക്കുന്നെ മുന്ന് ആദ്യം മുതൽ കഥ ഒന്നുടെ നമ്മൾ മനസിലൊന്നു കണ്ടു നോക്കും..
ത്രില്ലെർ genre ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വായിക്കാവുന്ന ഒരു നോവൽ ആണ് പരകായം. വായിച്ചു കഴിഞ്ഞാലും കുറച്ചു സമയം മനസ്സിൽ അതിന്റെ ഇരുട്ട് ബാക്കിയാവും.