01/12/2018
നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ അറിയൂ' (Know your status) എന്നാണ് ഇക്കുറി എയിഡ്ദിന സന്ദേശം. എയിഡ്സ് ബാധിതരായി ജീവിക്കുന്നവർക്ക് പിന്തുണ നൽകാനും ജീവിക്കാൻ പ്രേരിപ്പിക്കാനുമാണ് എയിഡ്സ് ദിനത്തിന്റെ മറ്റൊരു ഉദ്ദേശം. രോഗബാധിതരായി ജീവിക്കുന്നവരെ കണ്ടെത്തുകയെന്നത് ഭഗീരത പ്രയക്തമാണെന്നാണ് യുഎൻ എയിഡ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്.