Naalukettu

Directions

Naalukettu Nothing

Kochu Kunju ChannarAlummoottil Kochu Kunju Channar, the eleventh Karanavar (head) of the Alummoottil family, elevated th...
09/10/2026

Kochu Kunju Channar

Alummoottil Kochu Kunju Channar, the eleventh Karanavar (head) of the Alummoottil family, elevated the family's wealth and prestige to great heights. However, he struggled to maintain unity among the family members and failed to uphold his responsibilities toward them. Despite playing a crucial role in supporting Travancore during its financial struggles, Kochu Kunju Channar showed little consideration for his own family. Notably, he became the first person in Travancore—besides the King and the Diwan—to own a car. However, due to poor maintenance, the car eventually broke down and had to be sold. His extravagant spending and financial decisions were viewed as reckless by the family, who saw them as contributing to the decline of their ancestral wealth. Ultimately, the unchecked expenditures of the Karanavar led to dissatisfaction among the family members, making it difficult for them to accept his leadership.

ആലുമ്മൂട്ടിൽ തറവാട്ടിലെ പതിനൊന്നാമത്തെ കാരണവർ ആയി ചുമതലയേറ്റ ആലുമൂട്ടിൽ കൊച്ചു കുഞ്ഞു ചാന്നാർ കുടുംബത്തിന്റെ സമ്പത്തും പ്രതാപവും വാനോളം ഉയർത്തിയെങ്കിലും കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്തുവാനും അവരോടുള്ള ഉത്തരവാദിത്വം നടപ്പിലാക്കുവാനും കൊച്ചു കുഞ്ഞു ചാന്നാർക്ക് കഴിഞ്ഞില്ല. തിരുവിതാംകൂറിലെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഒക്കെ തന്നെയും സർവ്വസഹായം ആയി പ്രവർത്തിച്ചിരുന്ന കൊച്ചു കുഞ്ഞു ചാന്നാർ തന്റെ കുടുംബത്തിലെ ആളുകളെ തീരെയും പരിഗണിച്ചിരുന്നില്ല. രാജാവും ദിവാനും അല്ലാതെ തിരുവിതാംകൂറിൽ ആദ്യമായി കാർ വാങ്ങിയ വ്യക്തി ആലുമ്മൂട്ടിൽ കൊച്ചു കുഞ്ഞു ചാന്നാർ ആയിരുന്നു. എന്നാൽ വേണ്ട വിധം ഈ കാറിന്റെ അറ്റകുറ്റ പണികൾ നടത്താത്തതിനാൽ അത് കേടായി പോകുകയും വിറ്റു കളയുകയും ചെയ്തു. ഇതൊക്കെ തന്നെയും കുടുംബത്തിലെ സമ്പത്ത് നശിപ്പിക്കുന്ന പ്രവർത്തികളായിട്ടാണ് തറവാട്ടിലെ ആളുകൾ കണ്ടിരുന്നത്. കാരണവരുടെ അധിക ചിലവാക്കലുകൾ കുടുംബത്തിലെ ആർക്കും തന്നെ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

Caste Barriers in Temple Processions: A.P. Udayabhanu's RecollectionsDuring his student days, A.P. Udayabhanu observed t...
07/10/2026

Caste Barriers in Temple Processions: A.P. Udayabhanu's Recollections

During his student days, A.P. Udayabhanu observed that the Parayeduppu processions from temples such as Thalathottu Temple, Mandakkad Temple, and Ramapuram Temple did not enter the Alummoottil Tharavad. As an Ezhava family, Alummoottil was excluded from such processions due to the rigid caste hierarchy prevalent at the time. The idols were carried by two specially appointed Namboothiri priests, and instead of the elaborate ornate umbrellas (muthukuda) typically used in processions, round umbrellas (mei vattakuda) were used . Udayabhanu writes that children from the Alummoottil Tharavad would stand along the roadside to witness the processions, unable to welcome the idols into their Tharavad. These memories illustrate the societal inequalities of the era and the impact of caste discrimination on even the most revered traditions.

ഉദയഭാനു വിദ്യാർത്ഥി ആയിരുന്ന കാലത്ത് തലത്തോട്ട ക്ഷേത്രത്തിലെയും മണ്ടക്കാട്ട് ക്ഷേത്രത്തിലെയും രാമപുരത്ത് ക്ഷേത്രത്തിലെയും പറയെഴുന്നള്ളത് ആലുമ്മൂട്ടിൽ തറവാട്ടിൽ പ്രവേശിക്കുകയില്ലായിരുന്നു. അന്ന് നില നിന്നിരുന്ന ജാതി വ്യവസ്ഥകൾ കാരണം മുന്നോക്ക വിഭാഗത്തിൽ പെട്ടവർ നിർമ്മിച്ച പ്രസ്തുത ക്ഷേത്രങ്ങളിൽ നിന്നും ഈഴവ തറവാടായിരുന്ന ആലുംമൂട്ടിലേക്ക് പ്രവേശിക്കുകയില്ലായിരുന്നു. പ്രത്യേകം നിയോഗിച്ച രണ്ട് നമ്പൂതിരിമാരാണ് ദേവി വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നത്. സാധാ മുത്തു കുടകൾക്ക് പകരം ' മെയ് വട്ടക്കുടകൾ' ആയിരുന്നു എഴുന്നള്ളത്തിന് ഉപയോഗിച്ചിരുന്നത്. അന്ന് ആലുംമൂട്ടിൽ തറവാട്ടിലെ കുട്ടികൾ വഴിയിൽ നിന്നായിരുന്നു പറയെഴുന്നെള്ളത്ത് കണ്ടിരുന്നത് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

06/10/2026

Alummoottil T. K. Madhavan: The Visionary Who Reshaped the Course of the SNDP Yogam

T. K. Madhavan was a brilliant karmayogi who transformed the historical direction of the SNDP Yogam. Deeply inspired by the vision and teachings of Sree Narayana Guru, he played an unparalleled role in strengthening the very foundation of this great movement. As the organizational secretary of the Yogam, his work was far more than the duties of a position. It was an unwavering struggle to lead an oppressed people toward self-respect, dignity, and social rights. Through tireless dedication, he transformed the organization into a powerful force for social awakening across Kerala. He was one of the strongest voices behind the Vaikom Satyagraha, and he successfully connected India’s national political movement with Kerala’s social renaissance. T. K. Madhavan was also the key force behind bringing Mahatma Gandhi to Vaikom and introducing the greatness of Guru’s philosophy to the wider world. Although he was born into the wealthy and influential Alummoottil family household, he sacrificed all personal comforts and dedicated his life to expanding the movement from village to village. Overcoming physical hardships and the harsh realities of caste discrimination, he built an organizational structure whose strength continues to inspire generations even today. His extraordinary commitment to the mission he embraced, combined with his fearless leadership and sense of justice, has made T. K. Madhavan an immortal hero in history.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രഗതി മാറ്റിയെഴുതിയ ഉജ്ജ്വലനായ കർമ്മയോഗിയായിരുന്നു ടി.കെ. മാധവൻ. ശ്രീനാരായണ ഗുരുദേവ ദർശനത്തെ ഹൃദയത്തിലേറ്റിയ അദ്ദേഹം, എസ്.എൻ.ഡി.പി യോഗം എന്ന മഹാവൃക്ഷത്തിന്റെ അടിത്തറ ഭദ്രമാക്കുന്നതിൽ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. യോഗത്തിന്‍റെ സംഘടനാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേവലം ഒരു പദവി എന്നതിലുപരി, അടിച്ചമർത്തപ്പെട്ട ഒരു ജനതയെ ആത്മ ഗൗരവത്തിലേക്കും അവകാശങ്ങളിലേക്കും നയിക്കാനുള്ള അചഞ്ചലമായ പോരാട്ടമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ കരുത്തുറ്റ വക്താവായിരുന്ന അദ്ദേഹം, ഭാരതത്തിന്റെ ദേശീയ രാഷ്ട്രീയത്തെ കേരളത്തിലെ നവോത്ഥാന പ്രക്രിയയുമായി കോർത്തിണക്കി. മഹാത്മാഗാന്ധിയെ വൈക്കത്ത് എത്തിക്കുന്നതിനും ഗുരുദേവ ദർശനത്തിന്റെ മാഹാത്മ്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനും പിന്നിൽ പ്രവർത്തിച്ച പ്രധാന ഊർജ്ജം ടി.കെ.മാധവനായിരുന്നു. ആലുമ്മൂട്ടിലെ സമ്പന്നമായ തറവാട്ടുപശ്ചാത്തലത്തിൽ ജനിച്ചെങ്കിലും തന്റെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച്, സംഘടനയെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അദ്ദേഹം ജീവിതം സമർപ്പിച്ചു. ശാരീരിക പ്രയാസങ്ങളെയും ജാതിവിവേചനത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ച് അദ്ദേഹം പടുത്തുയർത്തിയ ആ സംഘടനാ സംവിധാനമാണ് ഇന്നും ഞങ്ങൾക്ക് കരുത്തായി നിലനിൽക്കുന്നത്. താൻ ഏറ്റെടുത്ത ദൗത്യത്തോടുള്ള അത്യപൂർവ്വമായ നീതിപുലർത്തലും അചഞ്ചലമായ നേതൃപാടവവും അദ്ദേഹത്തെ ചരിത്രത്തിലെ അനശ്വരനായ നായകനാക്കി മാറ്റുന്നു.

01/10/2026

A. P. Udayabhanu on the Enduring Influence of T. K. Madhavan

“The greatest influence in my life was my editor-uncle, T. K. Madhavan. It was the memory of him that inspired me to enter the field of journalism and eventually become an editor myself. My elder brother, Sekharan Channar, used to say: ‘Bhanukutty should take T. K. as his ideal, not C. O.’ Both of them were Madhavans. One became passionately devoted to public service, while the other became a government official. Both succeeded in their respective fields and in their own ways. But who can truly measure the success and fame of T. K.? Even today, I believe that editor-uncle influenced me deeply, without my even realizing it. To me, editor-uncle still stands as a guide and a heroic figure.”

— A. P. Udayabhanu of Alummoottil Tharavad

"എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തി പത്രാധിപർ ചിറ്റപ്പൻ( ടി കെ മാധവൻ) ആയിരുന്നു. പത്രപ്രവർത്തന രംഗത്ത് കടന്നു വരാനും പത്രാധിപർ ആകാനും എന്നെ പ്രേരിപ്പിച്ചത് പത്രാധിപർ ചിറ്റപ്പൻ എന്ന ഓർമ്മയാണ്. എന്‍റെ ചേട്ടൻ ശേഖരൻ ചാന്നാർ പറയുമായിരുന്നു. ഭാനുക്കുട്ടി ആദർശമായി വയ്ക്കേണ്ടത് ടി.കെ യെ ആണ് സി. ഒ അല്ല എന്ന്. രണ്ടുപേരും മാധവന്മാരായിരുന്നു. ഒരാൾ ജനസേവന വ്യഗ്രനായി തീർന്നു. മറ്റേയാൾ ഉദ്യോഗസ്ഥനായി. രണ്ടുപേരും അവരവരുടെ രംഗങ്ങളിൽ അവരവരുടെ രീതിയിൽ വിജയിച്ചു. എന്നാൽ ടി കെയുടെ വിജയവും പ്രശസ്തിയും ആർക്ക് അളന്ന് തിട്ടപ്പെടുത്താൻ കഴിയും? എന്നെ ഞാൻ അറിയാതെ തന്നെ പത്രാധിപർ ചിറ്റപ്പൻ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴും എന്റെ വിശ്വാസം. പത്രാധിപർ ചിറ്റപ്പൻ വഴികാട്ടിയും വീര പുരുഷനുമായി നിലകൊള്ളുന്നു. "

__ എ. പി. ഉദയഭാനു , ആലുംമൂട്ടിൽ തറവാട്

Caste Barriers in Temple Processions: A.P. Udayabhanu's RecollectionsDuring his student days, A.P. Udayabhanu observed t...
30/09/2026

Caste Barriers in Temple Processions: A.P. Udayabhanu's Recollections

During his student days, A.P. Udayabhanu observed that the Parayeduppu processions from temples such as Thalathottu Temple, Mandakkad Temple, and Ramapuram Temple did not enter the Alummoottil Tharavad. As an Ezhava family, Alummoottil was excluded from such processions due to the rigid caste hierarchy prevalent at the time. The idols were carried by two specially appointed Namboothiri priests, and instead of the elaborate ornate umbrellas (muthukuda) typically used in processions, round umbrellas (mei vattakuda) were used . Udayabhanu writes that children from the Alummoottil Tharavad would stand along the roadside to witness the processions, unable to welcome the idols into their Tharavad. These memories illustrate the societal inequalities of the era and the impact of caste discrimination on even the most revered traditions.

ഉദയഭാനു വിദ്യാർത്ഥി ആയിരുന്ന കാലത്ത് തലത്തോട്ട ക്ഷേത്രത്തിലെയും മണ്ടക്കാട്ട് ക്ഷേത്രത്തിലെയും രാമപുരത്ത് ക്ഷേത്രത്തിലെയും പറയെഴുന്നള്ളത് ആലുമ്മൂട്ടിൽ തറവാട്ടിൽ പ്രവേശിക്കുകയില്ലായിരുന്നു. അന്ന് നില നിന്നിരുന്ന ജാതി വ്യവസ്ഥകൾ കാരണം മുന്നോക്ക വിഭാഗത്തിൽ പെട്ടവർ നിർമ്മിച്ച പ്രസ്തുത ക്ഷേത്രങ്ങളിൽ നിന്നും ഈഴവ തറവാടായിരുന്ന ആലുംമൂട്ടിലേക്ക് പ്രവേശിക്കുകയില്ലായിരുന്നു. പ്രത്യേകം നിയോഗിച്ച രണ്ട് നമ്പൂതിരിമാരാണ് ദേവി വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നത്. സാധാ മുത്തു കുടകൾക്ക് പകരം ' മെയ് വട്ടക്കുടകൾ' ആയിരുന്നു എഴുന്നള്ളത്തിന് ഉപയോഗിച്ചിരുന്നത്. അന്ന് ആലുംമൂട്ടിൽ തറവാട്ടിലെ കുട്ടികൾ വഴിയിൽ നിന്നായിരുന്നു പറയെഴുന്നെള്ളത്ത് കണ്ടിരുന്നത് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

Alummoottil A.K. Govindan Channar: A Devoted Disciple and Patron of Sree Narayana GuruAlummoottil A.K. Govindan Channar ...
25/09/2026

Alummoottil A.K. Govindan Channar: A Devoted Disciple and Patron of Sree Narayana Guru

Alummoottil A.K. Govindan Channar was a deeply devoted follower who often accompanied Gurudevan on his travels. He led the construction of the Sree Narayana Shashtipoorthi Memorial Hall and enjoyed the Guru’s affection and respect. During the Guru’s journeys, he and his companions stayed in a building in Madras that was lovingly offered by Alummoottil Channar. The Guru had many devotees in Tamil Nadu as well. Among them was Vallinayakan Pillai, a prominent lawyer from Tirunelveli, who later renounced his legal profession to embrace the life of a sanyasi. In Tamil Nadu, devotees would come to have darshan of the Guru at the very building that Alummoottil Channar had arranged and dedicated for this purpose.

ഗുരുദേവന്‍റെ ദേശസഞ്ചാരത്തിൽ പലപ്പോഴും അനുഗമിച്ചിട്ടുള്ള ഉത്തമനായ സ്വാമി ഭക്തനായിരുന്നു ആലുമൂട്ടിൽ എ.കെ.ഗോവിന്ദൻ ചാന്നാർ. ശ്രീനാരായണ ഷഷ്ടിപൂർത്തി സ്മാരക മന്ദിര നിർമ്മാണത്തിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്. ഗുരുദേവനു അദ്ദേഹത്തോട് മതിപ്പും മമതയും ഉണ്ടായിരുന്നു. ആലുംമൂട്ടിൽ ചാന്നാരുടെ സ്നേഹാദര സംഭാവനയായിരുന്ന മദ്രാസിലെ ഒരു കെട്ടിടത്തിൽ ആയിരുന്നു ദേശസഞ്ചാരത്തിനിടയിൽ ഗുരുദേവനും കൂട്ടരും താമസിച്ചിരുന്നത്. തമിഴ്നാട്ടിലും അദ്ദേഹത്തിന് അനേകം ഭക്തന്മാർ ഉണ്ടായിരുന്നു. തിരുനെൽവേലിക്കാരനായിരുന്ന വള്ളിനായകൻ പിള്ള എന്ന പ്രമുഖ അഭിഭാഷകൻ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. പിൽക്കാലത്ത് അഭിഭാഷക വൃത്തി ഉപേക്ഷിച്ച് അദ്ദേഹം സന്യാസിയായി തീർന്നു. തമിഴ്നാട്ടിലെ ഭക്തജനങ്ങൾ ഗുരുദേവനെ ദർശിക്കാൻ എത്തിയിരുന്നത് ആലുമ്മൂട്ടിൽ ചാന്നാർ പണികഴിപ്പിച്ചു കൊടുത്തിരുന്ന കെട്ടിടത്തിലായിരുന്നു.

A. P. Udayabhanu of Alummoottil Tharavad: Journalist, Freedom Fighter, and Public LeaderA. P. Udayabhanu (1 October 1915...
24/09/2026

A. P. Udayabhanu of Alummoottil Tharavad: Journalist, Freedom Fighter, and Public Leader

A. P. Udayabhanu (1 October 1915 – 15 December 1999) was a prominent Malayalam journalist and Indian freedom fighter. He was born on 1 October 1915 at Alummoottil in Nangyarkulangara, Haripad. He earned his B.A. and B.L. degrees from the University of Travancore. Udayabhanu served society in multiple capacities—as a social reformer, freedom fighter, lawyer, legislator, political leader, editor, environmental activist, and writer. In 1941, he became a member of the All-Travancore Committee of the Travancore State Congress, and in 1946, he was inducted into its Working Committee. He was elected to the Travancore Legislative Assembly in 1944 and again in 1948. During this period, he also served as Secretary of the Travancore State Congress and its Legislative Party. In 1948, he was the Secretary of the Congress Legislative Party. From 1956 to 1957, he served as the President of the Thiru-Kochi Pradesh Congress Committee (PCC) for two years. As a journalist, Udayabhanu held editorial positions in leading Malayalam newspapers such as Prabodham, Deenabandhu, and Mathrubhumi. From 1969, he served for nearly a decade as the Resident Editor of the Kozhikode edition of Mathrubhumi. He was also a member of the Kerala Public Service Commission and served as the Chairman of the Managing Committee of the Thonnaykkal Kumaran Asan Memorial. A. P. Udayabhanu passed away on 15 December 1999 in Thiruvananthapuram. His wife, Bharati Udayabhanu, was a noted author and a two-time Member of the Rajya Sabha.

ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു(1 ഒക്ടോബർ 1915 -15 ഡിസംബർ 1999). 1915 ജനുവരി 10ന് ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ആലുംമൂട്ടിൽ 1915 ഒക്‌ടോബർ 1-നു ജനിച്ചു. തിരുവിതാംകൂർ സർവകലാശാലയിൽനിന്ന്‌ ബി.എ, ബി.എൽ ബിരുദങ്ങൾ നേടി. സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.1941-ൽ തിരുവിതാംകൂർ സ്റേറ്റ് കോൺഗ്രസ്സിന്റെ അഖില തിരുവിതാംകൂർ സമിതിയിലും 1946-ൽ പ്രവർത്തകസമിതിയിലും അംഗമായിരുന്നു. 1944-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1948-ൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1956-57-ൽ തിരു-കൊച്ചി പി.സി.സി.യുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1944-ലും 48-ലും തിരുവിതാംകൂർ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെയും നിയമസഭാകക്ഷിയുടെയും സെക്രട്ടറിയായിരുന്നു. തിരുകൊച്ചി പി.സി.സി പ്രസിഡന്റായി രണ്ടുകൊല്ലം പ്രവർത്തിച്ചു. വിവിധ ഘട്ടങ്ങളിലായി പ്രബോധം, ദീനബന്ധു, മാതൃഭൂമി എന്നീ ദിനപത്രങ്ങളുടെ പത്രാധിപരായിരുന്നു. 1969 മുതൽ ഒരു ദശകത്തോളം മാതൃഭൂമി കോഴിക്കോട്‌ എഡിഷന്റെ റസിഡന്റ്‌ എഡിറ്ററായി പ്രവർത്തിച്ചു. കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗമായും തോന്നയ്‌ക്കൽ കുമാരൻ ആശാൻ സ്‌മാരകം മാനേജിംഗ്‌ കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്‌. 1999 ഡിസംബർ 15ന്‌ തിരുവനന്തപുരത്ത്‌ അന്തരിച്ചു. ഗ്രന്ഥകർത്രിയും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്ന ഭാരതി ഉദയഭാനു ഇദ്ദേഹത്തിന്റെ പത്നിയാണ്

23/09/2026

“Did Kerala Truly Recognize T.K. Madhavan’s Legacy?”

Has Kerala truly been able to understand T. K. Madhavan, a member of the Alummoottil Tharavad,and give him the recognition he deserves? He played a distinctive role in connecting the Indian National Congress with the backward and marginalized sections of Kerala society. Through his tireless efforts, he helped guide the freedom movement along the paths of social reform and renaissance. As a journalist, he carved out his own path and took the lead in running a newspaper titled Deshabhimani. He was actively involved in multiple reform movements simultaneously—prohibition campaigns, struggles for freedom of movement, fights against social inequalities, temple entry movements, and the broader cause of social equality. In 1102 M.E. (Malayalam Era), he became the organizational secretary of the Sree Narayana Dharma Paripalana Yogam (SNDP). Under his exceptional organizational leadership, the SNDP witnessed unprecedented growth and expansion.

ആലുംമൂട്ടിൽ തറവാട്ടിലെ അംഗമായിരുന്ന ടി കെ മാധവനെ ശരിയായി മനസിലാക്കാനും അര്‍ഹമായ അംഗീകാരം നല്‍കാനും കേരളത്തിനു സാധിച്ചിട്ടുണ്ടോ? ഇന്ത്യന്‍ നാഷണല്‍‍ കോണ്‍ഗ്രസിനെ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുമായി ഇഴചേര്‍ക്കുന്നതില്‍ സവിശേഷ പങ്കാണ് അദ്ദേഹം വഹിച്ചത്. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ നവോത്ഥാന വഴികളിലേക്കു നയിക്കാന്‍ കിടയറ്റ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. പത്രപ്രവര്‍ത്തനത്തില്‍ സ്വന്തമായ വഴിതുറന്ന അദ്ദേഹം 'ദേശാഭിമാനി' എന്ന പേരില്‍ ഒരു പത്രം നടത്തുന്നതിന് നെടുനായകത്വം വഹിച്ചു. മദ്യവര്‍ജനപ്രസ്ഥാനം, സഞ്ചാരസ്വാതന്ത്ര്യത്തിനായി നടന്ന പ്രക്ഷോഭണം, ഉച്ചനീചത്വ ങ്ങള്‍ക്കെതിരായ സമരം, ക്ഷേത്രപ്രവേശനം, സമത്വവാദം തുടങ്ങിയ നാനാരംഗങ്ങളില്‍ ഒരേസമയം ഇടപെട്ട ടി കെ മാധവന്‍ 1102 ല്‍ എസ് എന്‍ ഡി പി യുടെ സംഘടനാ സെക്രട്ടറിയായി. എസ് എന്‍ ഡി പി ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ സംഘാടന മികവിനാല്‍ നേടാനായത്.

Alummoottil T.K. Madhavan’s Turning Point: From Social Reform to National MovementT.K. Madhavan’s efforts through the SN...
22/09/2026

Alummoottil T.K. Madhavan’s Turning Point: From Social Reform to National Movement

T.K. Madhavan’s efforts through the SNDP Yogam, the legislative council, and the media—aimed at broad goals like civic equality and inter-community unity—were not yielding the desired results. It was during this time that the Congress began formulating major programs with Swaraj (self-rule) as the ultimate goal. As a preparatory step toward that, the Congress sought to unite all sections of people and shape them into a cohesive Indian identity, under the leadership of Mahatma Gandhi. Madhavan recognized the growing importance of the national movement. He believed that aligning with this mainstream movement was the only way to achieve his objectives. In 1921, with the symbolic holding of a Congress conference at Ottapalam, the national movement made its entry into Kerala. Although meetings were subsequently held in various places, there were only a few who possessed strong patriotic fervor. At that time, caste-based activities were still dominant. In 1921, upon learning about a Congress meeting at Mannanthala, Madhavan attended it. The meeting was rather ritualistic in nature. He requested an opportunity to speak and delivered a powerful speech. However, the response was lukewarm—suggesting that the time was not yet ripe and that they should wait. Disheartened, Madhavan returned. Soon after, he learned that Gandhi would be arriving in Tirunelveli, and he set out to meet him. Though not a Congress member, Madhavan took it upon himself to awaken the Congress. With that, history began to change its course…
_ Swami Guruprakasham

പൗരസമത്വം, ഭിന്നസമുദായ ഐക്യം തുടങ്ങിയ വിശാല ലക്ഷ്യങ്ങളോടെ ടി.കെ. മാധവൻ SNDP യോഗത്തിലൂടെയും പ്രജാസഭയിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തിവന്നിരുന്ന പരിശ്രമങ്ങൾ വേണ്ടപോലെ ഫലവത്താകുന്നില്ല. അക്കാലത്താണ് സ്വരാജ്യം പരമലക്ഷ്യമാക്കിക്കൊണ്ട്, അതിനു മുന്നോടിയായി എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് ഭാരതീയരാക്കുവാൻ കോൺഗ്രസ്സ് സുപ്രധാന പരിപാടികൾ ആവിഷ്കരിക്കുന്നത്. അതിന് ഗാന്ധിജിയുടെ നേതൃത്വവും ഉണ്ടാകുന്നു. ദേശീയപ്രസ്ഥാനത്തിന് കൈവരുന്ന പ്രാധാന്യം മാധവൻ മനസ്സിലാക്കി. ലക്ഷ്യം നേടുന്നതിന് ആ പൊതുധാരയുമായി ചേർന്നു പോകുകയേ മാർഗ്ഗമുള്ളുവെന്ന് അദ്ദേഹം കരുതി. 1921-ൽ ഒറ്റപ്പാലത്ത് നാമമാത്രമായെങ്കിലും ഒരു കോൺഗ്രസ്സ് സമ്മേളനം നടന്നതോടെ കേരളത്തിലേക്കും ദേശീയ പ്രസ്ഥാനം കടന്നുവന്നു. തുടർന്ന് പലയിടങ്ങളിലും അതു കൂടിയെങ്കിലും ശഭക്തിയുള്ളവർ കുറവായിരുന്നു. ജാതീയ പ്രവർത്തനങ്ങൾക്കായിരുന്നു അക്കാലത്ത് പ്രാമുഖ്യം. 1921-ൽ മണ്ണന്തലയിൽ ഒരു കോൺഗസ് യോഗമുണ്ടെന്നറിഞ്ഞ് മാധവൻ അവിടെയെത്തി. വഴിപാടുപോലെ ഒരു യോഗം! ആ യോഗത്തിൽ മാധവൻ അവസരം ചോദിച്ചു വാങ്ങി ഗംഭീരമായ ഒരു പ്രസംഗം നടത്തി. പക്ഷെ, കാലമായില്ല, കാത്തിരിക്കാം എന്ന തണുപ്പൻ പ്രതികരണമാണുണ്ടായത്. നിരാശയോടെ മാധവൻ മടങ്ങി. വൈകാതെ ഗാന്ധിജി തിരുനൽവേലിയിൽ എത്തുന്നതറിഞ്ഞതോടെ അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു.. കോൺഗ്രസ്സുകാരനല്ലാത്ത മാധവൻ കോൺഗ്രസ്സിനെ അടിച്ചുണർത്താൻ പുറപ്പെടുന്നു. ചരിത്രം അതോടെ ഗതിമാറുന്നു....
_ സ്വാമി ഗുരുപ്രകാശം

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Naalukettu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category