Meda

Meda Meda is a mansion that stood for 120 years witnessing Ezhava and Alummoottil family heritage. Sadly it was demolished in 2023.

Alummoottil T.K. Madhavan’s Turning Point: From Social Reform to National MovementT.K. Madhavan’s efforts through the SN...
18/05/2026

Alummoottil T.K. Madhavan’s Turning Point: From Social Reform to National Movement

T.K. Madhavan’s efforts through the SNDP Yogam, the legislative council, and the media—aimed at broad goals like civic equality and inter-community unity—were not yielding the desired results. It was during this time that the Congress began formulating major programs with Swaraj (self-rule) as the ultimate goal. As a preparatory step toward that, the Congress sought to unite all sections of people and shape them into a cohesive Indian identity, under the leadership of Mahatma Gandhi. Madhavan recognized the growing importance of the national movement. He believed that aligning with this mainstream movement was the only way to achieve his objectives. In 1921, with the symbolic holding of a Congress conference at Ottapalam, the national movement made its entry into Kerala. Although meetings were subsequently held in various places, there were only a few who possessed strong patriotic fervor. At that time, caste-based activities were still dominant. In 1921, upon learning about a Congress meeting at Mannanthala, Madhavan attended it. The meeting was rather ritualistic in nature. He requested an opportunity to speak and delivered a powerful speech. However, the response was lukewarm—suggesting that the time was not yet ripe and that they should wait. Disheartened, Madhavan returned. Soon after, he learned that Gandhi would be arriving in Tirunelveli, and he set out to meet him. Though not a Congress member, Madhavan took it upon himself to awaken the Congress. With that, history began to change its course…
_ Swami Guruprakasham

പൗരസമത്വം, ഭിന്നസമുദായ ഐക്യം തുടങ്ങിയ വിശാല ലക്ഷ്യങ്ങളോടെ ടി.കെ. മാധവൻ SNDP യോഗത്തിലൂടെയും പ്രജാസഭയിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തിവന്നിരുന്ന പരിശ്രമങ്ങൾ വേണ്ടപോലെ ഫലവത്താകുന്നില്ല. അക്കാലത്താണ് സ്വരാജ്യം പരമലക്ഷ്യമാക്കിക്കൊണ്ട്, അതിനു മുന്നോടിയായി എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് ഭാരതീയരാക്കുവാൻ കോൺഗ്രസ്സ് സുപ്രധാന പരിപാടികൾ ആവിഷ്കരിക്കുന്നത്. അതിന് ഗാന്ധിജിയുടെ നേതൃത്വവും ഉണ്ടാകുന്നു. ദേശീയപ്രസ്ഥാനത്തിന് കൈവരുന്ന പ്രാധാന്യം മാധവൻ മനസ്സിലാക്കി. ലക്ഷ്യം നേടുന്നതിന് ആ പൊതുധാരയുമായി ചേർന്നു പോകുകയേ മാർഗ്ഗമുള്ളുവെന്ന് അദ്ദേഹം കരുതി. 1921-ൽ ഒറ്റപ്പാലത്ത് നാമമാത്രമായെങ്കിലും ഒരു കോൺഗ്രസ്സ് സമ്മേളനം നടന്നതോടെ കേരളത്തിലേക്കും ദേശീയ പ്രസ്ഥാനം കടന്നുവന്നു. തുടർന്ന് പലയിടങ്ങളിലും അതു കൂടിയെങ്കിലും ശഭക്തിയുള്ളവർ കുറവായിരുന്നു. ജാതീയ പ്രവർത്തനങ്ങൾക്കായിരുന്നു അക്കാലത്ത് പ്രാമുഖ്യം. 1921-ൽ മണ്ണന്തലയിൽ ഒരു കോൺഗസ് യോഗമുണ്ടെന്നറിഞ്ഞ് മാധവൻ അവിടെയെത്തി. വഴിപാടുപോലെ ഒരു യോഗം! ആ യോഗത്തിൽ മാധവൻ അവസരം ചോദിച്ചു വാങ്ങി ഗംഭീരമായ ഒരു പ്രസംഗം നടത്തി. പക്ഷെ, കാലമായില്ല, കാത്തിരിക്കാം എന്ന തണുപ്പൻ പ്രതികരണമാണുണ്ടായത്. നിരാശയോടെ മാധവൻ മടങ്ങി. വൈകാതെ ഗാന്ധിജി തിരുനൽവേലിയിൽ എത്തുന്നതറിഞ്ഞതോടെ അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു.. കോൺഗ്രസ്സുകാരനല്ലാത്ത മാധവൻ കോൺഗ്രസ്സിനെ അടിച്ചുണർത്താൻ പുറപ്പെടുന്നു. ചരിത്രം അതോടെ ഗതിമാറുന്നു....
_ സ്വാമി ഗുരുപ്രകാശം

A Friendship That Rose Above Caste Barriers“I have heard stories about the friendship between my uncle and Mannathu Padm...
15/05/2026

A Friendship That Rose Above Caste Barriers

“I have heard stories about the friendship between my uncle and Mannathu Padmanabhan. In those days, caste distinctions were very strong. Only a few Nairs would even enter an Ezhava household, let alone eat food from there. But whenever Mannathu Padmanabhan happened to be near our ancestral home in Haripad, close to the Karthikappally Taluk, he would have lunch only at our house. Even though there were many prominent Nair families nearby, he still chose our home. That alone speaks volumes about the depth of their friendship.”

— M. Ramesh Chandran, family member of A. P. Udayabhanu

“എന്‍റെ അമ്മാവനും മന്നത്ത് പത്മനാഭനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ഞാൻ കഥകൾ കേട്ടിട്ടുണ്ട്. അക്കാലത്ത് ജാതി പ്രധാനമായിരുന്നു, കുറച്ച് നായർമാർക്ക് മാത്രമേ ഈഴവ വീട്ടിൽ പോകാനാകൂ, അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കൂ. എന്നാൽ മന്നത്ത് പത്മനാഭൻ ഞങ്ങളുടെ പൂർവ്വിക വീടായ ഹരിപ്പാടിലെ കാർത്തികപ്പള്ളി താലൂക്കിന്റെ സമീപത്താണെങ്കിൽ, അദ്ദേഹം ഞങ്ങളുടെ വീട്ടിൽ മാത്രമേ ഉച്ചഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. സമീപത്ത് നിരവധി പ്രമുഖ നായർ കുടുംബങ്ങൾ ഉണ്ടായിരുന്നിട്ടും, അത് അവരുടെ സൗഹൃദത്തെക്കുറിച്ച് ധാരാളം പറയുന്നു. ”

_എം. രമേശ് ചന്ദ്രൻ ( ശ്രീ എ . പി. ഉദയഭാനുവിന്റെ കുടുംബാംഗം)

Building a New Society: The Organizational Legacy of T. K. Madhavan of Alummoottil Tharavad“The disciples and messengers...
14/05/2026

Building a New Society: The Organizational Legacy of T. K. Madhavan of Alummoottil Tharavad

“The disciples and messengers of Sree Narayana Guru stood for the creation of a new society. Among those who worked tirelessly throughout their lives for this cause, T. K. Madhavan was a prominent figure. Through the temple entry movement, the civil rights agitation, and the Vaikom Satyagraha, he clearly understood that strengthening the SNDP Yogam was essential for building a new social order. As the organizing secretary of the Yogam, he traveled extensively across the land, enrolling nearly a hundred thousand members and establishing branches and unions—transforming the Yogam into a vast and powerful organization. Today, the Yogam stands as one of the largest social organizations in India, a result of his exceptional organizational vision and efforts.”

— K. K. Viswanathan

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരും സന്ദേശ വാഹകരും പുതിയൊരു സമൂഹ സൃഷ്ടിക്കുവേണ്ടി നിലകൊള്ളുന്നവരായിരുന്നു. അതിനുവേണ്ടി ജീവിതകാലം മുഴുവനും ശക്തിയായി പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്നു ടി കെ മാധവൻ. ക്ഷേത്രപ്രവേശന പ്രക്ഷോഭണത്തിലൂടെയും പൗരസമത്വ പ്രക്ഷോഭണത്തിലൂടെയും വൈക്കം സത്യാഗ്രഹത്തിലൂടെയും പുതിയ ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി എസ്എൻഡിപി യോഗത്തെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. യോഗത്തിന്റെ സംഘടന സെക്രട്ടറി എന്ന നിലയിൽ നാടോടിക്ക് സഞ്ചരിച്ച് അർബാനായിരത്തോളം അംഗങ്ങളെ ചേർക്കുകയും ശാഖകളും യൂണിയനുകളും സ്ഥാപിച്ച ബൃഹത്തായ ഒരു സംഘടനയാക്കി യോഗത്തെ മാറ്റുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ സംഘടനയായി യോഗം ഇന്ന് നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ സംഘടന വൈഭവത്തിന്റെ പരിണതഫലമാണിത്. "

_ കെ കെ വിശ്വനാഥൻ

T.K. Madhavan on Social and Political ReformIn Deshabhimani, T. K. Madhavan wrote: “It is not my view that we should beg...
13/05/2026

T.K. Madhavan on Social and Political Reform

In Deshabhimani, T. K. Madhavan wrote: “It is not my view that we should begin striving for political reform only after remedies have been found for social shortcomings. My opinion is that efforts for both social and political reform must be carried out simultaneously and with equal strength.” Even while making the politics of Sanatana Dharma a subject of public discussion, T.K. Madhavan’s social positions were deeply rooted in its philosophical and ethical vision.

ദേശാഭിമാനിയില്‍ ശ്രീ ടി കെ മാധവൻ എഴുതി:”സാമൂഹികമായ കുറവുകള്‍ക്കു നിവാരണം ഉണ്ടായതിനു ശേഷം രാഷ്‌ട്രീയമായ പരിഷ്‌കരണത്തിന് ശ്രമം തുടങ്ങിയാല്‍ മതി എന്നുള്ള അഭിപ്രായമല്ല എനിക്കുള്ളത്. സാമൂഹികവും രാഷ്‌ട്രീയവുമായ പരിഷ്‌കരണത്തിനുള്ള ശ്രമങ്ങള്‍ ഒരേ സമയത്തു തന്നെ തുല്യശക്തിയോടു ചെയ്തുകൊണ്ടിരിക്കണമെന്നുള്ളതാണ് എന്റെ അഭിപ്രായം.” സനാതനധര്‍മത്തിന്റെ രാഷ്‌ട്രീയത്തെ സംവാദവിഷയമാക്കുമ്പോഴും, അതിന്റെ ദര്‍ശന ശക്തിയില്‍ അധിഷ്ഠിതമായിരുന്നു ടി.കെ. മാധവന്‍റെ സാമൂഹിക നിലപാടുകള്‍.

Alummoottil T. K. Madhavan: The Visionary Who Reshaped the Course of the SNDP YogamT. K. Madhavan was a brilliant karmay...
12/05/2026

Alummoottil T. K. Madhavan: The Visionary Who Reshaped the Course of the SNDP Yogam

T. K. Madhavan was a brilliant karmayogi who transformed the historical direction of the SNDP Yogam. Deeply inspired by the vision and teachings of Sree Narayana Guru, he played an unparalleled role in strengthening the very foundation of this great movement. As the organizational secretary of the Yogam, his work was far more than the duties of a position. It was an unwavering struggle to lead an oppressed people toward self-respect, dignity, and social rights. Through tireless dedication, he transformed the organization into a powerful force for social awakening across Kerala. He was one of the strongest voices behind the Vaikom Satyagraha, and he successfully connected India’s national political movement with Kerala’s social renaissance. T. K. Madhavan was also the key force behind bringing Mahatma Gandhi to Vaikom and introducing the greatness of Guru’s philosophy to the wider world. Although he was born into the wealthy and influential Alummoottil family household, he sacrificed all personal comforts and dedicated his life to expanding the movement from village to village. Overcoming physical hardships and the harsh realities of caste discrimination, he built an organizational structure whose strength continues to inspire generations even today. His extraordinary commitment to the mission he embraced, combined with his fearless leadership and sense of justice, has made T. K. Madhavan an immortal hero in history.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രഗതി മാറ്റിയെഴുതിയ ഉജ്ജ്വലനായ കർമ്മയോഗിയായിരുന്നു ടി.കെ. മാധവൻ. ശ്രീനാരായണ ഗുരുദേവ ദർശനത്തെ ഹൃദയത്തിലേറ്റിയ അദ്ദേഹം, എസ്.എൻ.ഡി.പി യോഗം എന്ന മഹാവൃക്ഷത്തിന്റെ അടിത്തറ ഭദ്രമാക്കുന്നതിൽ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. യോഗത്തിന്‍റെ സംഘടനാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേവലം ഒരു പദവി എന്നതിലുപരി, അടിച്ചമർത്തപ്പെട്ട ഒരു ജനതയെ ആത്മ ഗൗരവത്തിലേക്കും അവകാശങ്ങളിലേക്കും നയിക്കാനുള്ള അചഞ്ചലമായ പോരാട്ടമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ കരുത്തുറ്റ വക്താവായിരുന്ന അദ്ദേഹം, ഭാരതത്തിന്റെ ദേശീയ രാഷ്ട്രീയത്തെ കേരളത്തിലെ നവോത്ഥാന പ്രക്രിയയുമായി കോർത്തിണക്കി. മഹാത്മാഗാന്ധിയെ വൈക്കത്ത് എത്തിക്കുന്നതിനും ഗുരുദേവ ദർശനത്തിന്റെ മാഹാത്മ്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനും പിന്നിൽ പ്രവർത്തിച്ച പ്രധാന ഊർജ്ജം ടി.കെ.മാധവനായിരുന്നു. ആലുമ്മൂട്ടിലെ സമ്പന്നമായ തറവാട്ടുപശ്ചാത്തലത്തിൽ ജനിച്ചെങ്കിലും തന്റെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച്, സംഘടനയെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അദ്ദേഹം ജീവിതം സമർപ്പിച്ചു. ശാരീരിക പ്രയാസങ്ങളെയും ജാതിവിവേചനത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ച് അദ്ദേഹം പടുത്തുയർത്തിയ ആ സംഘടനാ സംവിധാനമാണ് ഇന്നും ഞങ്ങൾക്ക് കരുത്തായി നിലനിൽക്കുന്നത്. താൻ ഏറ്റെടുത്ത ദൗത്യത്തോടുള്ള അത്യപൂർവ്വമായ നീതിപുലർത്തലും അചഞ്ചലമായ നേതൃപാടവവും അദ്ദേഹത്തെ ചരിത്രത്തിലെ അനശ്വരനായ നായകനാക്കി മാറ്റുന്നു.

The 1921 Gandhi–Madhavan Meeting: A Turning Point in Kerala’s Social and National Awakening”The 1921 meeting between Mah...
11/05/2026

The 1921 Gandhi–Madhavan Meeting: A Turning Point in Kerala’s Social and National Awakening”

The 1921 meeting between Mahatma Gandhi and T. K. Madhavan of Alummoottil Thaaravad was a (decisive) moment in history. At that time, the Indian National Congress had made little progress in Kerala. Although many Malayalis were part of the national movement at the all-India level, it had not created much impact within the region. Meanwhile, caste-based activities and divisions continued to thrive. At the national level, the Congress had adopted programs such as the eradication of untouchability, prohibition, communal harmony, and social reform, aiming to transform itself into a mass movement. However, implementing these ideals in practice proved difficult. On the other hand, the Sree Narayana Dharma Paripalana Yogam (SNDP Yogam) had already put forward several progressive and revolutionary ideas, including civil equality, abolition of untouchability, prohibition, social reform, temple entry, self-reliance, and the spread of education. Yet, these efforts yielded only limited results. Madhavan felt that progress in all these areas was too slow. He grew restless with the delays caused by waiting and pleading for change. He foresaw the momentum that the national movement was about to gain and successfully linked the programs of the Yogam with the agenda of the national movement. The Vaikom Satyagraha gave the Congress a strong foothold in Kerala. At the same time, the SNDP Yogam also gained remarkable momentum. What is particularly fascinating is that Madhavan was not even a member of the Congress, yet he was able to influence both Gandhi and the Congress so profoundly. Likewise, he held no high position within the SNDP Yogam, yet he significantly shaped its direction as well. This was possible only because he had earned the trust of two great souls: Sree Narayana Guru and Mahatma Gandhi, who stood as the guiding forces behind these movements.

1921-ലെ ഗാന്ധിജി - മാധവൻ കൂടിക്കാഴ്ച ഒരു നിർണ്ണായക സംഭവമാണ്. കേരളത്തിൽ കോൺഗ്രസ്സ് നട്ടപടി മുരടിച്ചു നിൽക്കുന്നു. ദേശീയധാരയിൽ പല മലയാളികളും ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ ഒരു സ്വാധീനവും അതുകൊണ്ടുണ്ടായില്ല.! ജാതീയ പ്രവർത്തനങ്ങളാകട്ടെ തഴച്ചുവളരുകയും ചെയ്തു. അഖിലേന്ത്യാതലത്തിൽ, കോൺഗ്രസ്സിനെ ജനകീയ പ്രസ്ഥാനമാക്കുവാൻ അയിത്തോച്ചാടനം, മദ്യവർജനം, മതമൈത്രി, ആചാരപരിഷ്കരണം തുടങ്ങിയ പരിപാടികൾ തീരുമാനിച്ചിരുന്നെങ്കിലും അവ പ്രായോഗികമാക്കുന്നതിന് ബുദ്ധിമുട്ടുകളേറെയായിരുന്നു. SNDP യോഗമാകട്ടെ, പൗരസമത്വം, അയിത്തോച്ചാടനം, മദ്യവർജ്ജനം, ആചാര പരിഷ്കരണം, ക്ഷേത്രപ്രവേശനം, സ്വാശ്രയത്വം, വിദ്യാഭ്യാസ പ്രചരണം തുടങ്ങിയ വിപ്ളവകരമായ പലതും ആവിഷ്കരിച്ചെങ്കിലും നേരിയ ഫലങ്ങളേ ഉളവാക്കിയിരുന്നുള്ളു. ഒന്നിനും വേഗതപോരെന്നു മാധവനു തോന്നി.. കാലു പിടിച്ചും കാത്തിരുന്നും കാലം വൈകുന്നതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു... ദേശീയ പ്രസ്ഥാനത്തിന് ഇനിയുണ്ടാകാൻ പോകുന്ന മുന്നേറ്റത്തെ അദ്ദേഹം മുൻകൂട്ടി കണ്ടു. യോഗം ആവിഷ്കരിച്ച പരിപാടികൾ ദേശീയ പ്രസ്ഥാനത്തിന്റെ കാര്യപരിപാടികളുമായി ബന്ധിപ്പിക്കുന്നതിൽ മാധവൻ വിജയിച്ചു. വൈക്കം സത്യഗ്രഹം കോൺഗ്രസ്സിന് കേരളത്തിൽ മേൽവിലാസമുണ്ടാക്കി കൊടുത്തു. അമ്പരപ്പിക്കുന്ന ഗതിവേഗം SNDP യോഗത്തിനും കൈവന്നു.. കൗതുകകരമായ ഒരു കാര്യം- കോൺഗ്രസ്സ് അംഗമല്ലാതിരുന്ന മാധവനാണ് ഗാന്ധിജിയെയും കോൺഗ്രസിനെയും ഇതുപോലെസ്വാധീനിച്ചത്! SNDP യോഗത്തിലും ഉന്നത സ്ഥാനമൊന്നുമില്ലാതെയാണ് അദ്ദേഹം യോഗത്തെയും സ്വാധീനിച്ചത്..! ഇരു പ്രസ്ഥാനങ്ങളുടെയും പരമാത്മാക്കളായിരുന്ന ഗുരുദേവന്റെയും ഗാന്ധിജിയുടെയും വിശ്വാസമാർജിച്ചതിനാൽ മാത്രമാണ് ഇതിനു കഴിഞ്ഞത്...

Alummoottil T. K. Madhavan’s Turning Point Toward the National MovementWith broad ideals such as civil equality and inte...
08/05/2026

Alummoottil T. K. Madhavan’s Turning Point Toward the National Movement

With broad ideals such as civil equality and inter-community unity, T. K. Madhavan had been striving through the Sree Narayana Dharma Paripalana Yogam, the legislative assembly, and the press, but these efforts were not yielding the desired results. It was during this time that the Indian National Congress began formulating major programmes aimed at achieving Swaraj as the ultimate goal, and, as a preparatory step, uniting all sections of people into a single Indian identity under the leadership of Mahatma Gandhi. Madhavan clearly understood the growing importance of the national movement and realized that the only way to achieve his objectives was to align with this larger mainstream. In 1921, even though only nominal, a Congress conference held at Ottapalam marked the entry of the national movement into Kerala. Although similar meetings followed in various places, there were few truly patriotic participants, and caste-based activities still dominated the social landscape of the time. When Madhavan learned of a Congress meeting at Mannanthala in 1921, he attended it. The meeting felt merely ritualistic. However, he requested an opportunity to speak and delivered a powerful speech. Yet, the response he received was lukewarm—“the time has not yet come; let us wait.” Disheartened, Madhavan returned. Soon after, upon learning that Gandhi had arrived at Tirunelveli, he set out to meet him. A man who was not even a Congress member now moved forward to awaken the Congress itself—and with that, history began to change.

_ Swami Sathyapraksham

പൗരസമത്വം, ഭിന്നസമുദായ ഐക്യം തുടങ്ങിയ വിശാല ലക്ഷ്യങ്ങളോടെ ടി.കെ. മാധവൻ എസ്.എൻ.ഡി.പി യോഗത്തിലൂടെയും പ്രജാസഭയിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തിവന്നിരുന്ന പരിശ്രമങ്ങൾ വേണ്ടപോലെ ഫലവത്താകുന്നില്ല. അക്കാലത്താണ് സ്വരാജ്യം പരമ ലക്ഷ്യമാക്കിക്കൊണ്ട്, അതിനു മുന്നോടിയായി എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് ഭാരതീയരാക്കുവാൻ കോൺഗ്രസ്സ് സുപ്രധാന പരിപാടികൾ ആവിഷ്കരിക്കുന്നത്. അതിന് ഗാന്ധിജിയുടെ നേതൃത്വവും ഉണ്ടാകുന്നു. ദേശീയപ്രസ്ഥാനത്തിന് കൈവരുന്ന പ്രാധാന്യം മാധവൻ മനസ്സിലാക്കി. ലക്ഷ്യം നേടുന്നതിന് ആ പൊതുധാരയുമായി ചേർന്നു പോകുകയേ മാർഗ്ഗമുള്ളുവെന്ന് അദ്ദേഹം കരുതി. 1921-ൽ ഒറ്റപ്പാലത്ത് നാമമാത്രമായെങ്കിലും ഒരു കോൺഗ്രസ്സ് സമ്മേളനം നടന്നതോടെ കേരളത്തിലേക്കും ദേശീയ പ്രസ്ഥാനം കടന്നുവന്നു. തുടർന്ന് പലയിടങ്ങളിലും അതു കൂടിയെങ്കിലും ദേശഭക്തിയുള്ളവർ കുറവായിരുന്നു; ജാതീയ പ്രവർത്തനങ്ങൾക്കായിരുന്നു അക്കാലത്ത് പ്രാമുഖ്യം. 1921-ൽ മണ്ണന്തലയിൽ ഒരു കോൺഗ്രസ്സ് യോഗമുണ്ടെന്നറിഞ്ഞ് മാധവൻ അവിടെയെത്തി. വഴിപാടുപോലെ ഒരു യോഗം! ആ യോഗത്തിൽ മാധവൻ അവസരം ചോദിച്ചു വാങ്ങി ഗംഭീരമായ ഒരു പ്രസംഗം നടത്തി. പക്ഷെ, കാലമായില്ല, കാത്തിരിക്കാം എന്ന തണുപ്പൻ പ്രതികരണമാണുണ്ടായത്. നിരാശയോടെ മാധവൻ മടങ്ങി. വൈകാതെ ഗാന്ധിജി തിരുനൽവേലിയിൽ എത്തുന്നതറിഞ്ഞതോടെ അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു. കോൺഗ്രസ്സുകാരനല്ലാത്ത മാധവൻ കോൺഗ്രസ്സിനെ അടിച്ചുണർത്താൻ പുറപ്പെടുന്നു. ചരിത്രം അതോടെ ഗതിമാറുന്നു.

_സ്വാമി ഗുരുപ്രകാശം

The Final Hours of T.K. Madhavan of Alummoottil TharavadOn April 27, 1930, at 4:55 a.m., T. K. Madhavan passed away. Yea...
07/05/2026

The Final Hours of T.K. Madhavan of Alummoottil Tharavad

On April 27, 1930, at 4:55 a.m., T. K. Madhavan passed away. Years of relentless organizational and reform work had severely weakened him, as he was already suffering from chronic tuberculosis. He never paid much attention to his declining health. By early 1930, he also developed heart disease. What had once been occasional coughing of blood worsened into frequent vomiting of blood. When Sree Narayana Guru distributed certificates to the branch organizations formed through Madhavan’s efforts at Kottayam, Madhavan was too ill to attend and was resting in Pala. The Guru personally visited and consoled him. Gaining slight relief, Madhavan soon returned to his work. After his mother’s death, he had moved from his ancestral home in Peringara to a simple thatched house he built in Onattukara, named “Geetha Bhavan,” where he spent his final days. By March, he was bedridden with severe fever and cough. Though treated by a doctor, he ignored medical advice and went to Thiruvalla for organizational matters, which worsened his condition, leading to repeated vomiting of blood. On the night of April 23, he was further weakened by severe diarrhea, and doctors strictly advised complete rest. Two days passed, but his exhaustion did not lessen. On the midnight of April 25, he woke to loud commotion outside—people had arrived in anger over a dispute between the Kuttamperoor branch and the Devaswom. Despite being told of his illness, they insisted on seeing him. Madhavan had them brought in, listened patiently while leaning for support, and resolved the conflict. By dawn, as they left, the opposing group arrived, leading to renewed tension. Once again, Madhavan intervened, settled the dispute, and even served them breakfast together before sending them off. All the while, his relatives and locals watched with deep concern for his health. On April 26, he collapsed in exhaustion but still spoke with visitors from Thiruvalla and resolved their issues. That evening, he was carried to the courtyard and laid on a reclining chair under a badam tree. To prevent his wife from seeing the clotted blood he had spat, he covered it with dry leaves using his walking stick. Around this time, a poor family of six, facing eviction, approached him in distress. Madhavan not only allowed them to build a hut on his land but also arranged labor and money for them. Grateful villagers continued to visit him. Workers digging a well nearby would come and speak with him before leaving, respectfully addressing him as “Editor Sir.” At his request, his younger brother brought a traditional oil lamp that evening. By dusk, he was carried inside and laid down. Everyone grew anxious about his condition. His only son, as usual, lay beside him. Madhavan would recite verses from Balaramayanam by Kumaran Asan, asking the child to repeat them. That night, he held his son close and fell into a peaceful sleep, allowing others a brief sense of relief. In the early hours of April 27, around 4:30 a.m., an unusual coughing sound alarmed everyone. They rushed to find him struggling to vomit into a vessel while leaning on his stick. Thick blood poured out uncontrollably onto the floor. His neck slumped to one side, and as he looked toward Narayani Amma, his eyes closed forever before he could complete his gaze. The time was 4:55 a.m. The very lamp his brother had bought the previous day was lit beside his body… — Swami Guruprakasham

1930 ഏപ്രിൽ 27 - രാവിലെ 4-55-ന് ടി.കെ. മാധവൻ അന്തരിച്ചു.. വിശ്രമരഹിതമായ സംഘടനാ പ്രചരണ വേല നിത്യ കാസരോഗിയായ മാധവനെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. അനാരോഗ്യത്തെ അദ്ദേഹം അത്ര ഗൗനിച്ചിരുന്നില്ല. 1930 ആരംഭത്തിൽ അദ്ദേഹത്തിന് ഹൃദ്രോഗം കൂടി ഉണ്ടായി. മുമ്പ് ഇടയ്ക്കുണ്ടായിരുന്ന രക്തം തുപ്പൽ പിന്നീട് രക്തം ഛർദ്ദിക്കുന്ന നിലയിലെത്തി. മാധവന്റെ ശ്രമഫലമായി രൂപീകരിക്കപ്പെട്ട ശാഖായോഗങ്ങൾക്ക് കോട്ടയത്ത് വച്ച് ഗുരുദേവൻ സാക്ഷ്യപത്രം നൽകുമ്പോൾ, ആ ചടങ്ങിൽ പങ്കെടുക്കുവാനാകാതെ അദ്ദേഹം അവശനായി പാലായിൽ വിശ്രമിക്കുകയായിരുന്നു. ഗുരുദേവൻ അദ്ദേഹത്തെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. അല്പം ആശ്വാസം ലഭിച്ചതോടെ അദ്ദേഹം വീണ്ടും കർമ്മനിരതനായി.. തന്റെ മാതാവിന്റെ മരണാനന്തരം, അതുവരെ താമസിച്ചിരുന്ന പെരിങ്ങറയിലെ കുടുംബ വീട്ടിൽ നിന്ന് ഓണാട്ടുകരയിൽ പണിത ഗീതാ ഭവനം എന്ന ഓലപ്പുരയിലേക്ക് മാധവൻ താമസം മാറ്റിയിരുന്നു. ഈ ഗീതാഭവനത്തിലായിരുന്നു മാധവന്റെ അന്ത്യനാളുകൾ. മാർച്ച് മാസത്തോടെ പനിയും ചുമയും കലശലായി വീട്ടിൽ കിടന്ന മാധവനെ ഡോക്ടർ വന്ന് ചികിത്സിച്ചു. അൽപ്പം ആശ്വാസം കിട്ടിയപ്പോൾ ഡോക്ടറുടെ ഉപദേശം അവഗണിച്ച് അദ്ദേഹം സംഘടനാ കാര്യത്തിനായി തിരുവല്ലയ്ക്ക് പോയി. അതോടെ രോഗം മൂർച്ഛിച്ച് കൂടെക്കൂടെ രക്തം ഛർദ്ദിച്ച് തുടങ്ങി. ഏപ്രിൽ 23 ന് രാത്രി അതിസാരം കൂടി ബാധിച്ച് അവശത വർദ്ധിച്ചു. കുറെ ദിവസത്തേക്ക് പൂർണ്ണ വിശ്രമം വേണമെന്ന് ഡോക്ടർ കർശനമായി നിർദ്ദേശിച്ചു. അങ്ങനെ രണ്ട് ദിവസം കടന്നുപോയി. ക്ഷീണത്തിന് കുറവുണ്ടായില്ല. ഏപ്രിൽ 25 - അർദ്ധരാത്രി. പുറത്ത് ബഹളം കേട്ട് മാധവൻ ഉണർന്നു. കുട്ടംപേരൂർ ശാഖയും ദേവസ്വവും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ എത്തിയതിന്റെ അമർഷത്തിൽ ഒരുകൂട്ടർ മാധവനെ കാണാൻ വന്നതിന്റെ ബഹളമാണ്. വീട്ടുകാരും ധർമ്മ ഭടൻമാരും മാധവന് സുഖമില്ലെന്ന് ആവുന്നവിധം പറഞ്ഞെങ്കിലും കണ്ടിട്ടേ പോവൂ എന്ന് വാശിപിടിക്കുകയാണ്. മാധവൻ അവരെ അകത്തേക്ക് വിളിപ്പിച്ച്, പരസഹായത്താൽ ചാരിയിരുന്ന് അവരെ കേട്ടും സംസാരിച്ചും സമാധാനം വരുത്തി. വെളുപ്പായപ്പോൾ അവർ പുറത്തിറങ്ങിയപ്പോഴുണ്ട് മറു വിഭാഗക്കാരും അവിടെയെത്തുന്നു! അവർ തമ്മിൽ വീണ്ടും സംഘർഷമായി. മാധവൻ വീണ്ടും അവരെ ഒരുമിച്ചിരുത്തി പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. ഇരു കക്ഷികളെയും ഒരുമിച്ചിരുത്തി പ്രാതൽ കൂടി നൽകിയാണ് യാത്രയാക്കിയത്. ഈ സമയമെല്ലാം അവിടെ കൂടിയിരുന്ന ബന്ധുക്കളും നാട്ടുകാരും മാധവന്റെ ആരോഗ്യത്തെപ്പറ്റി ചിന്തിച്ച് ആകുലപ്പെടുകയായിരുന്നു... ഏപ്രിൽ 26 - അദ്ദേഹം തളർന്ന് മയങ്ങി. ഉച്ചയായപ്പോൾ എത്തിയ തിരുവല്ലക്കാരോടും സംസാരിച്ച് പ്രശ്ന പരിഹാരമുണ്ടാക്കി യാത്രയാക്കി. വൈകുന്നേരം വാടിത്തളർന്ന മാധവനെ താങ്ങി മുറ്റത്ത് ബദാം ചുവട്ടിൽ ചാരുകസേരയിൽ കിടത്തി. താൻ തുപ്പിയ കട്ടിച്ചോര, സൂപ്പുമായി വരുന്ന ഭാര്യ കാണാതിരിക്കുവാൻ അദ്ദേഹം ഊന്നുവടി കൊണ്ട് കരിയില കിള്ളി മൂടി. ഒരു കുടുംബവസ്തുവിൽ കുടികിടന്നിരുന്ന ആറംഗ സാധു കുടുംബത്തോട് കുടി ഒഴിയാൻ വസ്തുവിന്റെ അവകാശി ആവശ്യപ്പെട്ടതോടെ നിരാംലംബരായ അവർ മാധവനെ സമീപിച്ച് സങ്കടം പറഞ്ഞ് കരഞ്ഞിരുന്നു. അവർക്ക് തന്റെ വസ്തുവിന്റെ ഒരു ഭാഗത്ത് പുര കെട്ടുവാൻ അനുവദിക്കുക മാത്രമല്ല, അതിനു വേണ്ട ആളും പണവും കൂടി ഏർപ്പാടു ചെയ്തു മാധവൻ! ഇതിന്റെ നന്ദിയും സന്തോഷവും പങ്കിടാൻ നാട്ടുകാർ മാധവനെ സന്ദർശിച്ചു കൊണ്ടിരുന്നു. അന്ന് അവിടെ കിണർ കുഴിച്ചു കൊണ്ടിരുന്ന ജോലിക്കാരും പണി കഴിഞ്ഞ് പത്രാധിപർ സാറിന്റെ (മാധവനെ അവർ അങ്ങനെയാണ് വിളിച്ചിരുന്നത്) അടുത്ത് വന്ന് കുശലം പറഞ്ഞ് പിരിഞ്ഞു.. വൈകിട്ട് മാധവൻ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ അനുജൻ ഒരു നിലവിളക്ക് വാങ്ങിക്കൊണ്ടു വന്നു. സന്ധ്യയോടെ അദ്ദേഹത്തെ താങ്ങി മുറിയിൽ കൊണ്ടുപോയി കിടത്തി. മാധവന്റെ അവസ്ഥയിൽ എല്ലാവർക്കും ഉൽക്കണ്ഠയായി. ഏക മകൻ മാധവനോടൊപ്പം കിടക്കുന്ന പതിവ് അന്നും തെറ്റിച്ചില്ല. കിടക്കുമ്പോൾ മാധവൻ കുമാരനാശാന്റെ ബാലരാമായണം ചൊല്ലിക്കൊടുക്കും. കുട്ടി ഒപ്പം ചൊല്ലണം. അന്ന് മാധവൻ കുട്ടിയെ അണച്ചു ചേർത്ത് നല്ല ഉറക്കത്തിലായി. അല്പം ആശ്വാസത്തോടെ മറ്റുള്ളവരും കിടന്നു. ഏപ്രിൽ 27 - പുലർച്ച.... നാലരയോടെ മാധവന്റെ അസാധാരണ ചുമശബ്ദം കേട്ട് എല്ലാവരും ഓടിയെത്തി. ഊന്നുവടിയിൽ ഊന്നിയിരുന്ന് കയ്യിലുള്ള പാത്രത്തിലേക്ക് ഛർദ്ദിക്കുവാൻ അദ്ദേഹം ശ്രമിക്കുന്നു. കോരി ഒഴിച്ചതുപോലെ കട്ടിച്ചോര തറയിലേക്ക് തൂവുന്നു. കഴുത്ത് നേരെ നിൽക്കാതെ ഒരുവശത്തേക്ക് വീഴുന്നു. നാരായണിയമ്മയെ നോക്കിയ നോട്ടം മുഴുമിപ്പിക്കുവാൻ ആവാതെ അദ്ദേഹത്തിന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടയുന്നു.... അപ്പോൾ സമയം 4.55. തലേന്ന് അനുജനെക്കൊണ്ട് വാങ്ങിപ്പിച്ച ആ വിളക്കാണ് മാധവന്റെ മൃതദേഹത്തിന് അരികിൽ കത്തിച്ച് വച്ചത്...
_ സ്വാമി ഗുരുപ്രകാശം

06/05/2026

A Powerful Heir and Practitioner of Mystical Traditions
Sri Udayabhanu has written extensively about his ancestral roots and memories in his autobiography "Ente Kathayillaymakal". His strong bond with his ancestral family, the Alummoottil family, and the memories tied to it are deeply reflected in the work. Mathevan Channar was a prominent member of the Alummoottil Tharavad. He was born in 1720 as the son of Mavelikkara Lakshanayil Panicker and Kali Channatti of the Alummoottil Tharavad. He was born into a matrilineal society, where lineage and familial positions were determined through the maternal line. His wife was from another renowned Ezhava family of that era—Vallabhasheril Tharavad. The couple had six children: Kochukrishna Panicker, Shekhara Panicker, Perumal Panicker, Ammukunj Panikkathi, Kali Panikkathi, and Kochukunju Panicker. Until he assumed the position of Karanavar (family head) of the Alummoottil Tharavad, they continued to reside at the Lakshanayil house. Once Mathevan Channar took on the role of Karanavar, he initiated various efforts to significantly expand the wealth and influence of the family. Among the many acquisitions he made for the Alummoottil Tharavad were the Kokkatheth property and Thundathu paddy fields, part of the Cherupadalam Mana near Thattarambalam Temple. These lands were incorporated into the holdings of the Alummoottil Tharavad. Mathevan Channar was also renowned for his knowledge and skill in ta***ic rituals and occult practices. He performed such rituals to ward off evil spirits, repel negative energies, and resolve conflicts. He had preserved a collection of palm leaf manuscripts (thaliyola) that detailed his mystical rituals and mantras. However, due to a growing fear of black magic and its consequences, later generations chose to destroy these manuscripts.
ശ്രീ ഉദയഭാനു അദ്ദേഹത്തിന്റെ തറവാട് ആയ ആലുംമൂട്ടിലെ ചരിത്രവും അദ്ദേഹത്തിന്റെ ഓർമ്മകളും ഒക്കെ തന്നെ അദ്ദേഹത്തിന്റെ ആത്മകഥയായ "എന്റെ കഥയില്ലായ്മകള്‍" എന്ന കൃതിയിൽ എഴുതിയിട്ടുണ്ട്. അത്രമേൽ തറവാടും ഓര്‍മ്മകളുമായി വളരെയേറെ ബന്ധമായിരുന്നു ശ്രീ ഉദായഭാനുവിന്.
ആലുംമൂട്ടിൽ തറവാട്ടിലെ പ്രമുഖനായ ഒരു കുടുംബാംഗമായിരുന്നു മാതേവൻ ചാന്നാർ . മാവേലിക്കരയിലെ ലക്ഷണയിൽ പണിക്കരുടെയും ആലുംമൂട്ടിൽ തറവാട്ടിലെ കാളി ചാന്നാട്ടിയുടെയും പുത്രനായി 1720-ലാണ് അദ്ദേഹം ജനിച്ചത്. മാതൃ പരമ്പരയിലൂടെ പാരമ്പര്യവും കുടുംബ പരമായ സ്ഥാനങ്ങളും നിർവചിച്ചിരുന്ന ഒരു മാതൃവംശ വ്യവസ്ഥയിലായിരുന്നു അദ്ദേഹം ജനിച്ചത്. അന്നത്തെ കാലത്ത് പ്രശസ്തിയാർജ്ജിച്ച മറ്റൊരു ഈഴവ കുടുംബമായിരുന്ന വല്ലഭശേരിൽ തറവാട്ടിലെ മാമാ പണിക്കത്തി ആയിരുന്നു അദ്ദേഹത്തിന്റെ സഹധർമ്മിണി. ഈ ദമ്പതികൾക്ക് 6 മക്കളായിരുന്നു ഉണ്ടായിരുന്നത്. കൊച്ചുകൃഷ്ണ പണിക്കർ, ശേഖര പണിക്കർ, പെരുമാൾ പണിക്കർ, അമ്മുക്കുഞ്ഞു പണിക്കത്തി, കാളി പണിക്കത്തി, കൊച്ചു കുഞ്ഞു പണിക്കർ എന്നിവർ. ആലുംമൂട്ടിൽ തറവാട്ടിലെ കാരണവ സ്ഥാനം വഹിക്കുന്ന കാലം വരെയും ഈ കുടുംബം ലക്ഷണയിൽ തറവാട്ടിലായിരുന്നു താമസിച്ചിരുന്നത്. ആലുമൂട്ടിൽ കുടുംബത്തിലെ കാരണവർ എന്ന സ്ഥാനം ഏറ്റെടുത്തത് മുതൽ മാതേവൻ ചാന്നാർ കുടുംബത്തിന്റെ സ്വത്തും സ്വാധീനവും ഗണ്യമായി വർദ്ധിപ്പിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. തട്ടാരമ്പലം ക്ഷേത്രത്തിനടുത്തുള്ള ചെറുപടലം മനയുടെ ഭാഗം ആയിരുന്ന കൊക്കത്തേത്ത് പുരയിടം, തുണ്ടത്തു വയല്‍ എന്നിവയുൾപ്പെടെയുള്ള ഭൂമികൾ അദ്ദേഹം സ്വന്തമാക്കി ആലുമൂട്ടിൽ തറവാടിനോട് ചേർക്കപ്പെട്ടു. മന്ത്രവാദത്തിലും അതുമായി ബന്ധപ്പെട്ട ആചാരങ്ങളിലുമുള്ള വൈദഗ്ധ്യത്തിന് മാതേവൻ ചാന്നാർ പ്രശസ്തനായിരുന്നു. ആത്മാക്കളെ അകറ്റാനും നെഗറ്റീവ് ഊർജ്ജങ്ങളെ അകറ്റാനും തർക്കങ്ങൾ പരിഹരിക്കാനും അദ്ദേഹം ഇപ്രകാരമുള്ള ആചാരങ്ങൾ അനുഷ്ഠിച്ചിരുന്നു. തന്റെ മന്ത്ര തന്ത്രങ്ങൾ വിശദീകരിക്കുന്ന താളിയോല കൈയെഴുത്തുകളുടെ ഒരു ശേഖരം അദ്ദേഹം സൂക്ഷിച്ചിരുന്നു. മന്ത്രവാദത്തോടുള്ള ഭയത്താൽ പിന്നീടുള്ള തലമുറകൾ താളിയോലകളും മറ്റും നശിപ്പിച്ചു.

Kochukunju Channar of Alummoottil: A Powerful Patron, Modernizer, and Unsung Figure of TravancoreFrom 1903 onwards, Koch...
05/05/2026

Kochukunju Channar of Alummoottil: A Powerful Patron, Modernizer, and Unsung Figure of Travancore

From 1903 onwards, Kochukunju Channar assumed the position of the eleventh Karanavar (family head) of the illustrious Alummoottil family. Towering at over six feet with a strong physique and a commanding presence, he inspired both respect and fear among people. Though he differed from his predecessors in his fondness for grandeur and luxury, he was also generous, capable, a devoted follower of Sree Narayana Guru, and a true patriot. It was he who constructed the magnificent mansion known as “Alummoottil Meda,” situated behind the traditional Ettukettu and granary of the family estate; it is said that nearly two hundred people were employed there solely for household duties. He owned horse-drawn carriages and horses for travel, and at a time when motor cars were not yet present in Travancore, he became the first to import a motor car from England. To facilitate its use, he even built a dedicated road, which was later incorporated into what became a national highway. During the reign of Sree Moolam Thirunal, when Travancore faced financial difficulties, Kochukunju Channar extended crucial financial assistance by lending money to the state. At such times, he personally arranged for the funds due from Travancore to the British to be delivered in Madras through the Alummoottil family’s residence there, thereby helping the kingdom avoid falling completely under direct British rule. For this reason, the Maharaja held him in deep affection and respect. He also played a significant role in supporting people during natural calamities such as floods, earning the love and admiration of the public across Travancore. Despite these contributions, much of his legacy has been overlooked or underrepresented by many historians of Travancore.

1903-മുതൽക്കാണ് ആലുംമൂട്ടിൽ തറവാടിൻ്റെ പതിനൊന്നാമത്തെ കാരണവരായി ഉഗ്രപ്രതാപശാലിയായ കൊച്ചുകുഞ്ഞു ചാന്നാർ സ്ഥാനമേൽക്കുന്നത്. ആറടിയിൽ കൂടുതൽ പൊക്കവും, ഉറച്ച ശരീരവും, ഗാംഭീര്യം ഉള്ള മുഖവുമുണ്ടായിരുന്ന കൊച്ചുകുഞ്ഞു ചാന്നാരെ എല്ലാവർക്കും ബഹുമാനവും, അതുപോലെ ഭയവുമായിരുന്നു. അദ്ദേഹം ആലുംമൂട്ടിൽ തറവാട്ടിലെ പൂർവ്വികരായ കാരണവന്മാരിൽ നിന്നും വ്യത്യസ്തനായി ആഡംബര പ്രിയനായിരുന്നെങ്കിലും, ഉദാരമതിയും, സമർത്ഥനും, ശ്രീനാരായണ ഗുരുദേവ ഭക്തനും, രാജ്യസ്നേഹിയുമായിരുന്നു. അദ്ദേഹമാണ് ആലുംമൂട്ടിൽ തറവാട്ടിലെ എട്ടുകെട്ടിനും, ധാന്യപ്പുരക്കും ഇടയിൽ പിന്നിലായി നിലകൊള്ളുന്ന 'ആലുംമൂട്ടിൽ മേട' എന്നറിയപ്പെടുന്ന പ്രൗഢഗംഭീര മാളിക പണിതത്. ആലുംമൂട്ടിൽ മേടയിൽ വീട്ടുജോലികൾക്കായി മാത്രം ഇരുന്നൂറോളംപേർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന് സഞ്ചരിക്കാൻ കുതിരവണ്ടികളും, കുതിരകളുമുണ്ടായിരുന്നു. തിരുവിതാംകൂറിൽ മോട്ടോർകാറുകൾ ഇല്ലാതിരുന്നകാലത്ത് ആദ്യമായി ഇംഗ്ലണ്ടിൽ നിന്നും മോട്ടോർ കാർ ഇറക്കുമതി ചെയ്യ്തത് ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാരായിരുന്നു. ആ കാറിൽ സഞ്ചരിക്കാനായി അദ്ദേഹം പ്രത്യേകം റോഡ് നിർമ്മിച്ചു. ആ റോഡ് പിൽക്കാലത്ത് എൻ. എച്ച് റോഡിനുവേണ്ടി വിട്ടുകൊടുത്തു. ശ്രീ മൂലം തിരുനാൾ തിരുവിതാകൂർ രാജാവായിരുന്നകാലത്ത് തിരുവിതാംകൂറിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ പണം കടംകൊടുത്തു സഹായിച്ചിരുന്നത് ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാരായിരുന്നു. ആ സമയങ്ങളിലെല്ലാം കൊച്ചുകുഞ്ഞു ചാന്നാർ ബ്രിട്ടീഷുകാർക്ക് തിരുവിതാകൂർ നൽകേണ്ടതായ പണം മദ്രാസിൽ ആലുംമൂട്ടിൽ തറവാട്ടുകാർക്കുണ്ടായിരുന്ന മാളികയിൽ എത്തിച്ച് ബ്രിട്ടീഷുകാർക്ക് കൈമാറുമായിരുന്നു. അപ്രകാരം തിരുവിതാംകൂർ പരിപൂർണ്ണമായ ബ്രിട്ടീഷ് ഭരണത്തിന് കീഴലാകാതെ രക്ഷിച്ചതും അദ്ദേഹമായിരുന്നു അക്കാരണത്താൽ ശ്രീമൂലം തിരുനാൾ രാജാവിന് കൊച്ചുകുഞ്ഞു ചാന്നാരോട് സ്നേഹവും ബഹുമാനവുമായിരുന്നു. അതുപോലെ തിരുവിതാംകൂറിൽ വെള്ളപ്പൊക്കംപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായിച്ചിരുന്നതും കൊച്ചുകുഞ്ഞു ചാന്നാരായിരുന്നു. അതുകാരണം തിരുവിതാകൂറിലെ അക്കാലത്തെ ജനങ്ങൾക്കും ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാരോട് വളരെ സ്നേഹമായിരുന്നു. ഈ വിവരങ്ങളെല്ലാം തിരുവിതാംകൂർ ചരിത്രകാരന്മാർ തമസ്കരിച്ചു.

Address

Varkala

Website

Alerts

Be the first to know and let us send you an email when Meda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category